അഭിറാം മനോഹർ|
Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (20:14 IST)
വിദേശ വിദ്യാര്‍ഥികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനായി സ്റ്റുഡന്‍്‌സ് വിസ നേടുന്നതിനുള്ള ചുരുങ്ങിയ ബാങ്ക് നിക്ഷേപ തുക വര്‍ധിപ്പിച്ച് ഓസ്‌ട്രേലിയ. 17 ശതമാണ് ചുരുങ്ങിയ ബാങ്ക് നിക്ഷേപ തുകയില്‍ സര്‍ക്കാര്‍ വര്‍ധനവ് ഏര്‍പ്പെടുത്തിയത്. ഇതോടെ ഒക്ടോബര്‍ 1 മുതല്‍ വിദേശ വിദ്യാര്‍ഥികളുടെ മിനിമം സേവിങ്‌സ് തുകയായി 24,505 ഓസ്‌ട്രേലിയന്‍ ഡോളര്‍(13.10 ലക്ഷം രൂപ) അക്കൗണ്ടില്‍ കാണിക്കണം.
വിദേശത്തില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികളില്‍ പലരും ഓസ്‌ട്രേലിയയിലെ പേരുകേട്ട സര്‍വകലാശാലകളില്‍ അഡ്മിഷന്‍ എടുക്കുകയും അവിടെയെത്തി ആറ് മാസത്തിനകം ചിലവ് കുറഞ്ഞ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറുന്നതായും സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 17,000 വിദ്യാര്‍ഥികളാണ് ഈ ഓപ്ഷന്‍ ഉപയോഗിച്ചത്. 2019ലും 2022ലും ഈ ഓപ്ഷന്‍ ഉപയോഗിച്ച 10,500 വിദ്യാര്‍ഥികളേക്കാള്‍ വളരെ ഉയര്‍ന്നതാണ് ഈ വര്‍ഷത്തെ മാത്രം കണക്കുകള്‍. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിബന്ധനകള്‍ കടുപ്പിച്ചിരിക്കുന്നത്.