1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Asia cup super four matches starts today

Asia cup 2023: പാകിസ്ഥാൻ ഇന്ന് ബംഗ്ലാദേശിനെതിരെ, ഏഷ്യാകപ്പിലെ സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Asia cup
ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലാണ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം. ഉച്ചയ്ക്ക് 3 മണിക്കാണ് മത്സരം. ഇന്ത്യയും ശ്രീലങ്കയുമാണ് സൂപ്പര്‍ ഫോറിലുള്ള മറ്റ് രാജ്യങ്ങള്‍. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടി പോയന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ടീമുകള്‍ തമ്മിലാകും ഈ മാസം 17ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടുക.
 
ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുട്ടെ ആദ്യമത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും കളി മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഇരു ടീമുകളും പോയന്റുകള്‍ പങ്കുവെയ്ക്കുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ നിന്നും ശ്രീലങ്കയും ബംഗ്ലാദേശുമാണ് സൂപ്പര്‍ ഫോറിലെത്തിയത്.
 
അടുത്ത ലേഖനം
Sanju Samson: കണക്കുകള്‍ പറയും സഞ്ജു ആരെന്ന് ! ബിസിസിഐ കാണിക്കുന്നത് നെറികേട്