ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: കുറഞ്ഞ ഓവർ നിരക്കിൽ പണി വാങ്ങി ഇംഗ്ലണ്ടും ഓസീസും: നേട്ടം ഇന്ത്യയ്ക്കും പാകിസ്ഥാനും

അഭിറാം മനോഹർ| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (14:21 IST)
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് പണി വാങ്ങി ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും. ഇക്കഴിഞ്ഞ ആഷസ് പരമ്പരയിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഇരു ടീമുകള്‍ക്കും പണിയായത്. ഇതോടെ ഇംഗ്ലണ്ടിന് 19 പോയിന്റും ഓസീസിന് 10 പോയിന്റുകളുമാണ് വെട്ടികുറച്ചത്. ഇതോടെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ പാകിസ്ഥാന്‍ 100 ശതമാനം വിജയവുമായി ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 24 പോയിന്റാണ് പാകിസ്ഥാനുള്ളത്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 10ന് സ്വന്തമാക്കിയ ഇന്ത്യ 16 പോയന്റുമായി പട്ടികയില്‍ രണ്ടാമതാണ്.66.67 വിജയശതമാനമാണ് ഇന്ത്യയ്ക്കുള്ളത്.

ഇംഗ്ലണ്ടിനും ഓസീസിനും പോയിന്റുകള്‍ വെട്ടിക്കുറക്കുന്നതിന് മുന്‍പ് 26 പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിന് 43.33 വിജയശതമാനവും ഓസീസിന് 30 വിജയശതമാനവുമാണുള്ളത്. നിലവിലെ പോയന്റ് പട്ടിക പ്രകാരം പാകിസ്ഥാനും ഇന്ത്യയും ആദ്യ 2 സ്ഥാനങ്ങളിലും ഓസീസ് മൂന്നാം സ്ഥാനത്തുമാണ്. വെസ്റ്റിന്‍ഡീസ് നാലാം സ്ഥാനത്തും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനവും നേടി. ഈ വര്‍ഷം ഡിസംബറില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ഇനി ടെസ്റ്റ് പരമ്പരയുള്ളത്. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയ്ക്ക് എതിരാളികള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :