ലബുഷെയ്ൻ ഇല്ല, ലോകകപ്പിനായുള്ള പ്രാഥമിക പട്ടിക പുറത്ത് വിട്ട് ഓസ്ട്രേലിയ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (15:14 IST)
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ട്വിറ്ററിലൂടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ലോകകപ്പിനുള്ള തങ്ങളുടെ 18 അംഗ ടീമിന്റെ പട്ടിക പുറത്തുവിട്ടത്. മാര്‍നസ് ലബുഷെയ്ന്‍ ടീമില്‍ ഇടം നേടിയില്ല എന്നതാണ് ടീം പ്രഖ്യാപനത്തിലെ ശ്രദ്ധേയമായ കാര്യം. നിലവില്‍ പ്രഖ്യാപിച്ച 18 അംഗ ടീമിലെ 15 പേര്‍ മാത്രമെ ലോകകപ്പിനുള്ള അന്തിമ ഇലവനില്‍ ഉണ്ടാവുകയുള്ളു.

ഓസ്‌ട്രേലിയന്‍ ടീം ഇങ്ങനെ: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), ആഷ്ടണ്‍ ആഗര്‍,സീന്‍ അബട്ട്,അലെക്‌സ് ക്യാരി,നഥാന്‍ എല്ലിസ്,കാമറൂണ്‍ ഗ്രീന്‍,ആരോണ്‍ ഹാര്‍ഡി,ജോഷ് ഹേസല്‍വുഡ്,ട്രാവിസ് ഹെഡ്,ജോഷ് ഇംഗ്ലീസ്,മിച്ചല്‍ മാര്‍ഷ്,ഗ്ലെന്‍ മാക്‌സ്വെല്‍,തന്‍വീര്‍ സംഗ,സ്റ്റീവ് സ്മിത്ത്,മിച്ചല്‍ സ്റ്റാര്‍ക്ക്,മാര്‍ക്കസ് സ്‌റ്റോയ്ണിസ്,ഡേവിഡ് വാര്‍ണര്‍,ആദം സാമ്പ
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :