ടി20യിൽ സ്മിത്തിന് പുതിയ റോൾ, ഇനി മുതൽ ഓപ്പണിംഗിൽ?

അഭിറാം മനോഹർ| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (18:48 IST)
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഓപ്പണറാകും. ഇക്കഴിഞ്ഞ ബിഗ്ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സിനായി സ്മിത്ത് നടത്തിയ പ്രകടനത്തെ തുടർന്നാണ് പുതിയ തീരുമാനം. ബിഗ്ബാഷിൽ സിഡ്നിക്കായി ഓപ്പണിംഗിൽ ഇറങ്ങിയ സ്മിത്ത് 88 റൺസ് ശരാശരിയും 188 സ്ട്രൈക്ക് റേറ്റുമായാണ് തിളങ്ങിയത്. ബിഗ്ബാഷിലെ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും ആവർത്തിക്കാനാണ് ഓപ്പണറായി അവസരം നൽകുന്നതെന്ന് ഓസീസ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് ബെയ്‌ലി വ്യക്തമാക്കി.


മിച്ചൽ മാർഷാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ നയിക്കുന്നത്. ആഷസ് പരമ്പരയ്ക്കിടെ പരിക്കേറ്റ നായകൻ പാറ്റ് കമ്മിൻസിൻ്റെ പരിക്ക് പൂർണമായും ഭേദമാകാത്ത സാഹചര്യത്തിലാണ് മാർഷ് ടീം നായകസ്ഥാനത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :