India vs Newzealand: വിജയമെന്ന ഇന്ത്യൻ പ്രതീക്ഷ അവസാനിക്കുന്നു, ലീഡ് ഉയർത്തി ന്യൂസിലൻഡ്
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ സമനിലയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു.
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് ഉയര്‍ത്തി ന്യൂസിലന്‍ഡ്. 110 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് നേടിയ ന്യൂസിലന്‍ഡ് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 133 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ്. 46 റണ്‍സുമായി രചിന്‍ രവീന്ദ്രയും 5 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍. 2 ദിവസവും 7 വിക്കറ്റും കയ്യിലിരിക്കെ 243 റണ്‍സിന്റെ ലീഡ് ന്യൂസിലന്‍ഡിനുണ്ട്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ സമനിലയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. 51 റണ്‍സോടെ ഡെവോണ്‍ കോണ്‍വെയാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ കിവീസിന്റെ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ വിക്കറ്റൊന്നും വീഴ്ത്താനാവാതെ ഇരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര 2 വിക്കറ്റുകളുമായി തിളങ്ങി.
നേരത്തെ 116- 6 എന്ന നിലയില്‍ മൂന്നാം ദിനം ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇന്ത്യ അവസാന നാല് വിക്കറ്റില്‍ 130 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. തുടക്കത്തിലെ തന്നെ അന്‍ഷുല്‍ കാംബോജിനെ നഷ്ടമായെങ്കിലും വാലറ്റത്ത് 29 റണ്‍സുമായി ആകാശ് ദീപ് പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ച ധ്രുവ് ജുറലാണ് ഇന്ത്യന്‍ സ്‌കോര്‍ 246ല്‍ എത്തിച്ചത്. 179 പന്ത് നേരിട്ട ജുറെല്‍ 14 ബൗണ്ടറികള്‍ സഹിതം 88 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. ന്യൂസിലന്‍ഡിനായി കെയ്ല്‍ ജാമിസണ്‍ നാലും മാറ്റ് ഹെന്റി, നഥാന്‍ സ്മിത്ത്, ജേക്കബ് ഡഫി എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ ബാറ്റിങ്ങില്‍ ജാമിസണിന്റെ പന്ത് തലയില്‍ കൊണ്ട് ആകാശ് ദീപ് മടങ്ങിയതോടെ പകരക്കാരനായി പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യന്‍ നിരയില്‍ കളിക്കുന്നത്.ALSO READ: സെഞ്ചുറിയിൽ മാത്രമല്ല, ഡക്കിലും ജയ്സ്വാളിന് റെക്കോർഡ്, സേന രാജ്യങ്ങളിൽ നാലിലും പൂജ്യത്തിന് പുറത്ത്!
