Australia vs South Africa: കളി കാണാൻ മറക്കണ്ട, ഇന്ന് ത്രില്ലർ; ഓസ്‌ട്രേലിയക്ക് ജയം ആറ് വിക്കറ്റ് അകലെ, ദക്ഷിണാഫ്രിക്ക വേണം 319 റൺസ്
Australia vs South Africa 1st Test, Day 5
Australia vs South Africa, 1st Test: ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം ത്രില്ലറിലേക്ക്. അഞ്ചാം ദിനമായ ഇന്ന് ഇരു ടീമുകൾക്കും നിർണായകം. ഓസ്‌ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടത് ദക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റുകൾ കൂടി. ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 319 റൺസ് വേണം !
സ്‌കോർ കാർഡ്
421 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസാണ് നേടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന ആറ് വിക്കറ്റുകൾ വേഗത്തിൽ വീഴ്ത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം.
ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് - 390 ന് ഓൾഔട്ട്
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് - 284 ന് ഓൾഔട്ട്
ഓസ്‌ട്രേലിയയ്ക്ക് ഒന്നാം ഇന്നിങ്‌സിൽ 106 റൺസ് വീഡ്
ഓസ്‌ട്രേലിയ, രണ്ടാം ഇന്നിങ്‌സ് - 314-6 ഡിക്ലയർ
ദക്ഷിണാഫ്രിക്ക, രണ്ടാം ഇന്നിങ്‌സ് - 102-4
മാർക്രം കാക്കുമോ?
115 പന്തിൽ 45 റൺസുമായി ഏദൻ മാർക്രം ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതുന്നുണ്ട്. 23 പന്തിൽ അഞ്ച് റൺസുമായി വിയാൻ മൾഡറാണ് ഒപ്പം. റയാൻ റിക്കൽട്ടൺ (12 പന്തിൽ 2), ഡേവിഡ് ബെഡിഗാം (68 പന്തിൽ 46), തെംബ ബാവുമ (ഒന്ന്), ട്രിസ്റ്റൺ സ്റ്റബ്‌സ് (ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
ഓസ്‌ട്രേലിയ
ജോഷ് ഹെയ്‌സൽവുഡ് രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയ്ക്കായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. പാറ്റ് കമ്മിൻസിനും മാറ്റ് റെൻഷോയ്ക്കും ഓരോ വിക്കറ്റ്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിൽ ഓസ്‌ട്രേലിയയ്ക്കായി റെൻഷോ 99 പന്തിൽ 82 റൺസ് നേടി ടോപ് സ്‌കോററായി. നിക് മാഡിൻസൺ 48 റൺസെടുത്തു. വെബ്സ്റ്റർ 43 പന്തിൽ 39 റൺസും നായകൻ പാറ്റ് കമ്മിൻസ് 12 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു. Also Read: മൂന്ന് പേരുടെ ജീവനെടുത്ത സുഹൈലിന് യുഡിഎഫ് പൊലീസിന്റെ സംരക്ഷണം; ലഹരി ഉപയോഗം എഫ്.ഐ.ആറിൽ ഇല്ല !
