1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Australia all out for 99

ഓസ്‌ട്രേലിയയ്ക്ക് നാണക്കേട്, 99 ന് ഓൾഔട്ട്; ഫോളോഓൺ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു

South Africa, Australia, South Africa vs Australia, Marco Jansen, Australia all out for 99
Marco Jansen

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫോളോഓൺ വഴങ്ങി ഓസ്‌ട്രേലിയ. ഒന്നാം ഇന്നിങ്‌സിൽ 99 ന് ഓൾഔട്ട് ആയി. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സിൽ 425/9 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 
 
ഓസീസ് തകിടുപൊടി 
 
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിൽ നിന്ന് 326 റൺസ് അകലെയാണ് ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത്. ഫോളോഓൺ വഴങ്ങിയ ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിന് അയച്ചു. 13 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസാണ് ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിൽ നേടിയിരിക്കുന്നത്. 88 പന്ത് നേരിട്ട് 28 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. 
 
എറിഞ്ഞിട്ടു യാൻസൺ 
 
മാർക്കോ യാൻസന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ അനുകൂലമാക്കിയത്. ട്രാവിസ് ഹെഡ്, സ്‌കോട്ട് ബോളണ്ട്, മാറ്റ് റെൻഷോ, അലക്‌സ് കാരി, ബ്യു വെബ്സ്റ്റർ എന്നിവരെ യാൻസൺ മടക്കി. കഗിസോ റബാദയ്ക്കും വിയാൻ മൾഡറിനും ഓരോ വിക്കറ്റ്. 
 
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 
 
ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർ ബോർഡിൽ 40 റൺസ് ആകുമ്പോഴേക്കും നാല് വിക്കറ്റുകൾ നഷ്ടമായി. ഒരുഘട്ടത്തിൽ സ്‌കോർ 100 കടക്കുമോ എന്ന് പോലും ആശങ്കപ്പെട്ടു. എന്നാൽ നാലാമനായി ക്രീസിലെത്തിയ ബാവുമ ക്ഷമയോടെ ബാറ്റ് ചെയ്തു. എട്ടാമതും ഒൻപതാമതുമായി ക്രീസിലെത്തിയ യാൻസനും ഹാർമറും പാറപോലെ ഉറച്ചുനിന്നതോടെ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങൾ സങ്കീർണമായി. നായകൻ തെംബ ബാവുമ ദക്ഷിണാഫ്രിക്കയ്ക്കായി 334 പന്തിൽ 18 ഫോറും ഒരു സിക്സും സഹിതം 179 റൺസെടുത്തു. മാർക്കോ യാൻസൻ (100 പന്തിൽ 85), സിമോൺ ഹാർമർ (157 പന്തിൽ 82) എന്നിവർ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. Also Read: ഇഡിയെ ചുരുട്ടികെട്ടി സുപ്രീം കോടതി, സതീശൻ സർക്കാരിനും വിമർശനം; പിണറായിക്കെതിരായ അന്വേഷണം തടഞ്ഞു
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സഞ്ജുവും അഭിഷേകും ഉള്ള നിരയിൽ വൈഭവിന് ഇടമില്ല, കാത്തിരിക്കണം: തുറന്ന് പറഞ്ഞ് ശ്രേയസ് അയ്യർ