1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Australia beat South Africa in 1st test

സീൻ തൂക്കി കങ്കാരുക്കൾ; ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചത് 214 റൺസിന്

Australia beat South Africa in 1st test , Australia, South Africa, Australia vs South Africa, Australia vs South Africa Day 5, Pat Cummins
Australia vs South Africa

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്ക് കൂറ്റൻ ജയം. 214 റൺസിനാണ് ഓസ്‌ട്രേലിയ ആതിഥേയരെ തകർത്തത്. ആറ് വിക്കറ്റ് ശേഷിക്കെ 319 റൺസ് കൂടിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചാം ദിനം വേണ്ടിയിരുന്നത്. എന്നാൽ 104 റൺസ് കൂടിയേ ആതിഥേയർക്ക് കൂട്ടിച്ചേർക്കാൻ സാധിച്ചുള്ളൂ. 
 
സ്‌കോർ കാർഡ് 
 
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് - 390 ന് ഓൾഔട്ട് 
 
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് - 284 ന് ഓൾഔട്ട് 
 
ഓസ്ട്രേലിയയ്ക്ക് ഒന്നാം ഇന്നിങ്സിൽ 106 റൺസ് വീഡ് 
 
ഓസ്ട്രേലിയ, രണ്ടാം ഇന്നിങ്സ് - 314-6 ഡിക്ലയർ 
 
ദക്ഷിണാഫ്രിക്ക, രണ്ടാം ഇന്നിങ്സ് - 206 ന് ഓൾഔട്ട് 
 
മാർക്രം മാത്രം പിടിച്ചുനിന്നു
 
237 പന്തിൽ 10 ഫോർ സഹിതം 75 റൺസ് നേടിയ ഓപ്പണർ ഏദൻ മാർക്രം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടാം ഇന്നിങ്‌സിൽ പിടിച്ചുനിന്നത്. ഡേവിഡ് ബെഡിഗാം (68 പന്തിൽ 46), മാർക്കോ യാൻസൺ (54 പന്തിൽ 35) എന്നിവരും പൊരുതിനോക്കി. 
 
ഹെയ്‌സൽവുഡിന് ആറ് വിക്കറ്റ് 
 
ഓസ്‌ട്രേലിയയ്ക്കായി ജോഷ് ഹെയ്‌സൽവുഡ് രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് വീഴ്ത്തി. മാറ്റ് റെൻഷോയ്ക്ക് രണ്ട് വിക്കറ്റ്. മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ഓരോ വിക്കറ്റ് സ്വന്തമാക്കി. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പീഡനകേസിൽ 36 ദിവസം ജയിലിൽ, ജാമ്യത്തിലിറങ്ങി ആദ്യ രഞ്ജി മത്സരത്തിൽ സെഞ്ചുറി നേടി അഭിഷേക് പോറൽ