1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Auqib Nabi makes unwanted record on ODI debut

അരങ്ങേറ്റം പരാജയം, മോശം റെക്കോർഡുമായി അഖ്വിബ് നബി

Auqib Nabi, ODI Debut, ODI record, Ind vs WI
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലൂടെ അരങ്ങേറ്റം കുറിച്ച കശ്മീര്‍ പേസര്‍ അക്വിബ് നബിക്ക് മോശം തുടക്കം. കഴിഞ്ഞ രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എന്ന നേട്ടത്തോടെയാണ് 29കാരനായ താരം ഇന്ത്യന്‍ ടീമിലെത്തിയത്. റെഡ് ബോളിലാകും താരം അരങ്ങേറ്റം കുറിക്കുകയെന്ന് പ്രതീക്ഷിച്ചതെങ്കിലും ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ഏകദിനത്തിലാണ് നബിക്ക് നറുക്ക് വീണത്. എന്നാല്‍ ബാറ്റര്‍മാരെ കൈവിട്ട് പിന്തുണച്ച പിച്ചില്‍ മോശം തുടക്കമാണ് നബിക്ക് ലഭിച്ചത്.
 
 800 റണ്‍സിലേറെ പിറന്ന മത്സരത്തില്‍ 8.5 ഓവര്‍ പന്തെറിഞ്ഞ അഖ്വിബ് നബി 84 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതോടെ ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളറെന്ന നാണക്കേടാണ് നബിക്ക് സ്വന്തമായത്. മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും ഇന്ത്യന്‍ ബൗളിങ്ങിനെതിരെ 400 റണ്‍സ് നേടാന്‍ വെസ്റ്റിന്‍ഡീസിനായിരുന്നു.എന്നാല്‍ ബൗളര്‍മാര്‍ക്ക് യാതൊരു പിന്തുണയുമില്ലാതിരുന്ന പിച്ചില്‍ ഇന്ത്യ ഇത് അനായാസം മറികടന്നു. ഇരട്ടസെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും സെഞ്ചുറിയുമായി രോഹിത് ശര്‍മയുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs Sri lanka, Asian Games Semi-Final: 'ഇവർ മണ്ടൻമാർ ആണോ'; മൂന്ന് പേർ റൺഔട്ട്, അനായാസം ലങ്കയെ വീഴ്ത്തി, ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ !