അനുബന്ധ വാര്‍ത്തകള്‍
- India A vs Sri Lanka A: കൈവിട്ട കളി വരുതിയിലാക്കി ഇന്ത്യ; ശ്രീലങ്കയെ എട്ട് റൺസിനു തോൽപ്പിച്ചു
- Vaibhav Sooryavanshi : ഉപദേശിച്ച് നശിപ്പിക്കില്ല, വൈഭവിനോട് എന്ത് സമീപനമെടുക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ ബാറ്റിംഗ് കോച്ച്
- 15 വയസ്സാണ്, അന്താരാഷ്ട്ര ക്രിക്കറ്റ് മറ്റൊന്നാണ്, വൈഭവിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ക്ഷമ കാണിക്കുവെന്ന് സൗരവ് ഗാംഗുലി
- സഞ്ജുവിനെയോ അഭിഷേകിനെയോ മാറ്റിനിർത്തിയിട്ടെങ്കിലും വൈഭവിനെ കളിപ്പിക്കണം : സുനിൽ ഗവാസ്കർ
- വൈഭവിനൊപ്പം അമ്മയും അച്ഛനും അയർലൻഡിലേക്ക് , മുതിർന്ന താരങ്ങളോട് ഇടപഴകാൻ സമയമെടുക്കുമെന്ന് വിശദീകരണം
IND A vs AFG A : മഴ ചതിച്ചു, 300ന് മുകളിലടിച്ചിട്ടും അഫ്ഗാനോട് തോറ്റ് ഇന്ത്യ എ ടീം
22 പന്തില്‍ 44 റണ്‍സുമായി കൗമാരക്കാരനായ വൈഭവ് സൂര്യവംശിയും ഇന്ത്യയ്ക്കായി തിളങ്ങി.
ദംബുള്ളയില്‍ നടന്ന ട്രൈ നേഷന്‍ എ സീരീസിലെ ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനെതിരെ 4 റണ്‍സിന്റെ വിജയം സ്വന്തമാക്കി അഫ്ഗാന് എ ടീം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം 49 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെന്ന ശക്തമായ സ്കോര്‍ പടുത്തുയര്‍ത്തിയെങ്കിലും മഴയെ തുടര്‍ന്ന് വിജയലക്ഷ്യം 38 ഓവറില്‍ 294 റണ്‍സാക്കി ചുരുക്കുകയായിരുന്നു. 25.5 ഓവറില്‍ അഫ്ഗാന് 2 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സിലെത്തി നില്‍ക്കെ വീണ്ടും മഴ കളി മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി പ്രഭ് സിമ്രാന് സിങ്( 69 പന്തില്‍ 84), റുതുരാജ് ഗെയ്ക്ക്വാദ്(80 പന്തില്‍ 66), ക്യാപ്റ്റന്‍ തിലക് വര്‍മ (73 പന്തില്‍ 66) എന്നിവരാണ് തിളങ്ങിയത്. 22 പന്തില്‍ 44 റണ്‍സുമായി കൗമാരക്കാരനായ വൈഭവ് സൂര്യവംശിയും ഇന്ത്യയ്ക്കായി തിളങ്ങി. ഇതോടെയാണ് ഇന്ത്യ മികച്ച ടോട്ടലിലെത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നിരക്കെതിരെ മികച്ച ബൗളിംഗ് ആക്രമണം നടത്താന്‍ ഇന്ത്യയ്ക്കായില്ല.
അഫ്ഗാനായി ഇമ്രാനും ഹസന് ഐസാക്കും മികച്ച തുടക്കമാണ് നല്‍കിയത്. 29 പന്തില്‍ 34 റണ്‍സുമായി ഹസന് ഐസാക്ക് മടങ്ങിയതിന് പിന്നാലെ വണ്‍ ഡൗണായി ഇറങ്ങിയ ഖാലിദ് തനിവാളും മടങ്ങിയെങ്കിലും ഇമ്രാനും ബഹില്‍ ഷായും ചേര്‍ന്ന് അഫ്ഗാന് പ്രത്യാക്രമണം ആരംഭിച്ചു.25 ഓവറില്‍ ഇമ്രാന്- ബഹില്‍ ഷാ കൂട്ടുക്കെട്ട് 100 റണ്‍സ് കടന്നു. അഫ്ഗാന് വിജയിക്കാന്‍ 73 പന്തില്‍ 117 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് മഴ വീണ്ടും കളി മുടക്കിയത്. അഫ്ഗാനായി അബ്ദുള്ള അഹമ്മദ് സായി 5 വിക്കറ്റും ഫര്‍മാനുള്ള സഫി 3 വിക്കറ്റും ക്യാപ്റ്റന്‍ ഇമ്രാന് മിര്‍ ഒരു വിക്കറ്റും വീഴ്ത്തി.ALSO READ: India A vs Sri Lanka A: കൈവിട്ട കളി വരുതിയിലാക്കി ഇന്ത്യ; ശ്രീലങ്കയെ എട്ട് റൺസിനു തോൽപ്പിച്ചു