അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് ഒരു വയസുകാരന് മരിച്ചത് ചികിത്സ കിട്ടാതെ, കുത്തിവയ്പ്പും നൽകിയില്ല; മാതാപിതാക്കള്‍ക്കെതിരെ കേസ്
- Mullaperiyar Dam: ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാര്‍ തുറക്കുന്നു (Live Updates)
- Rain Alert: ശക്തമായ മഴ; കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- Zumba Dance: ജിമ്മിലെ വര്‍ക്കൗട്ടിനെക്കാള്‍ ആസ്വാദ്യകരം, ലഭിക്കും മെന്റല്‍ ഹാപ്പിനെസ്; 'സൂംബ' താളത്തിനു ചുവടുവയ്ക്കാം
- Mullaperiyar Dam: മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, ജാഗ്രത നിർദ്ദേശം
J.S.K Controversy: പേര് മാത്രമാണോ പ്രശ്നം? 'ജാനകി'മാർ വേറെയുമുണ്ട്; അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോഴെന്തിന്?
ഹിന്ദു ദൈവത്തിന്റെ പേരെന്ന് പറഞ്ഞായിരുന്നു സെൻസർ ബോർഡ് സിനിമയ്ക്ക് കത്രിക വെച്ചത്.
'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന സെൻസർ ബോർഡിന്റെ നടപടി മലയാള സിനിമയിൽ പുതിയൊരു ചർച്ചയ്ക്കും പ്രതിഷേധത്തിനും തുടക്കം കുറിച്ചിരിക്കുകയാണ്. 'ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന്' ഹൈക്കോടതി പോലും സെൻസർ ബോർഡിനോട് ചോദിച്ചു. ഹിന്ദു ദൈവത്തിന്റെ പേരെന്ന് പറഞ്ഞായിരുന്നു സെൻസർ ബോർഡ് സിനിമയ്ക്ക് കത്രിക വെച്ചത്.
ജാനകി എന്ന പേര് ഇതാദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് ഇടുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അന്നൊന്നും ജാനകി എന്ന പേര് ഒരു പ്രശ്നമായി ഉന്നയിക്കാതിരുന്ന സെൻസർ ബോർഡ് ഇപ്പോൾ എന്തിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്നതിന് വ്യക്തമായ മറുപടിയും ഇല്ല.
അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിച്ച് 2023 ൽ പുറത്തിറങ്ങിയ ചിത്രമാണ് ജാനകി ജാനേ. നവ്യ നായർ, സൈജു കുറുപ്പ് ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2003 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് ജാനകി വെഡ്സ് ശ്രീറാം. 2019 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് സീത. ഇതിന്റെ മലയാളം പതിപ്പിന്റെ പേര് ജാനകി നായകൻ എന്നായിരുന്നു.
അവിനാസി മണി സംവിധാനം ചെയ്ത് എസ് ജഗദീശൻ തിരക്കഥയെഴുതി 1976 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ജാനകി ശപഥം. 1988 ൽ കോവെലമുടി രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് ജാനകി രാമുഡു. ബോയപതി ശ്രീനു സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് ജയ ജാനകി നായക. ഈ സിനിമകൾക്കൊന്നും ഇല്ലാതിരുന്ന പ്രശ്നം ഇപ്പോൾ എന്തുകൊണ്ടാണെന്ന ചോദ്യമാണ് സിനിമാ പ്രേമികൾ ഉന്നയിക്കുന്നത്.
അടുത്ത ലേഖനം