1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Alert, yellow alert in 5 district

Rain Alert: ശക്തമായ മഴ; കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അഞ്ച് ജില്ലകളിൾ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

Kerala Weather Live News, Kerala Weather June 25 Live Updates, June 25 Weather Report, Weather Today, heavy Rain, Rain Alert, Heavy Rainfall alert in Kerala, Weather Alert, കാലാവസ്ഥ മുന്നറിയിപ്പ്, മഴ, കേരളത്തില്‍ ശക്തമായ മഴ, കേരള വെതര്‍, ഇന്നത്തെ കാല
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. മഴ ശക്തമായതിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൾ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.
 
ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലയില്‍ ഇന്ന് (29/06/2025) രാവിലെ 08.30 വരെ 1.8 മുതല്‍ 2.0 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
 
കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) ഇന്ന് (29/06/2025) രാവിലെ 8.30 വരെ 1.7 മുതല്‍ 2.0 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
Mullaperiyar Dam: ജലനിരപ്പ് 136.15 അടി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു (Live Updates)