1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. VisudhaMejo Running Successfully

15 ദിവസങ്ങളായി 'വിശുദ്ധ മെജോ' തിയേറ്ററുകളിലുണ്ട്, കുഞ്ഞ് സിനിമയുടെ വിജയം

Visudha Mejo Official Trailer | Lijomol
വിശുദ്ധ മെജോ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. റിലീസ് ചെയ്ത് 15 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍.
ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായി മാറിയിരുന്നു.
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമായി മാറി.ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
 
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'അതെ, എനിക്ക് അത് മാത്രം മതി'; നവീനൊപ്പമുള്ള പ്രണയ ചിത്രവുമായി ഭാവന