1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Video Song Out Now

എനിക്ക് പെണ്ണുങ്ങളെ ഇഷ്ടമല്ല !താനും അങ്ങനെ തന്നെയാകണം, 'വിശുദ്ധ മെജോ'ലെ പുതിയ ഗാനം

Vypin Kara | Visudha Mejo | Lijomol
വിശുദ്ധ മെജോ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. സെപ്റ്റംബര്‍ 16ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഇപ്പോഴത്തെ സിനിമയിലെ വൈപ്പിന്‍കര എന്നൊരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായി മാറിയിരുന്നു.
 
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമായി മാറി.ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
 
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ബ്രഹ്മാണ്ഡചിത്രം, വമ്പൻ താരനിര: എന്നിട്ടും എന്തിന് അമല പോൾ പൊന്നിയിൻ സെൽവൻ വേണ്ടെന്നുവെച്ചു?