അനുബന്ധ വാര്‍ത്തകള്‍
- മഴ കാരണം റിലീസ് മാറ്റിയ മലയാള സിനിമ! 'വിശുദ്ധ മെജോ' തിയേറ്ററുകളിലേക്ക്, റിലീസ് ഓണം കഴിഞ്ഞ് ?
- മഴ കാരണം സിനിമയുടെ റിലീസ് മാറ്റി!'വിശുദ്ധ മെജോ' ഓഗസ്റ്റ് അഞ്ചിന് എത്തില്ല
- Video Song|'ആറാം നാള്'; വിശുദ്ധ മെജോയിലെ മനോഹരമായ പ്രണയഗാനം
- സാധാരണ ഒരു അപ്പൻ !'വിശുദ്ധ മെജോ' പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
- ജയ് ഭീം,തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരങ്ങൾ,വിശുദ്ധ മെജോ ആഗസ്റ്റ് 5ന്
ഒടുവിലെത്തി റിലീസ് പ്രഖ്യാപനം, 'വിശുദ്ധ മെജോ' തിയറ്ററുകളിലേക്ക്
വിശുദ്ധ മെജോ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 16ന് ചിത്രം തിയേറ്ററുകളില്‍ എത്തും. നേരത്തെ ആഗസ്റ്റ് 5ന് പ്രദര്‍ശനത്തിനെത്താനിരുന്ന ചിത്രം റിലീസ് മാറ്റിയിരുന്നു.
ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായി മാറിയിരുന്നു.
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമായി മാറി.ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോമോന് ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.