ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളൻ' ഒടിടിയിലേക്ക്
മാർച്ച് 27 മുതൽ സ്ട്രീമിങ് ആരംഭിക്കും
Valathuvashathe Kallan
കാലടി പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായ ആന്‍റണി സേവ്യറായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തിയിരിക്കുന്നത്. സാമുവൽ ജോസഫ് എന്ന വ്യത്യസ്തമായ അച്ഛൻ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചിരിക്കുന്നത്. ഒരു ദിവസം ആന്‍റണി സേവ്യറിന് മുന്നിലെത്തുന്ന ഒരു തിരോധാന കേസ് അയാളുടെ ജീവിതം തന്നെ മാറ്റി മറയ്ക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഡിനു തോമസ് ഈലന്‍റേതാണ് തിരക്കഥ.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ്.
കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായായിരുന്നു സിനിമയുടെ ചിത്രീകരണം. വിനായക് ആണ് ചിത്രത്തിൻ്റെ എഡിറ്റർ. ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. വിഷ്ണു ശ്യാം, സംഗീതമൊരുക്കിയ ചിത്രത്തിൽ വിനായക് ശശികുമാറായിരുന്നു ഗാനരചന.