1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. jeethu joseph Valathu Vashathe Kallan,

"കർഷക കുടുംബത്തിൽ നിന്ന് വന്നയാളാ, പ്രതിസന്ധികളെ നേരിട്ട് ശീലമുണ്ട്"; സൈബർ ആക്രമണങ്ങളിൽ ജീത്തു ജോസഫ്

‘വലതുവശത്തെ കള്ളന്റെ’ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

jeethu joseph, Valathu Vashathe Kallan, jeethu, director jeethu, ജീത്തു ജോസഫ്, വലത്തു വഷത്തെ കള്ളൻ, ജിത്തു, സംവിധായകൻ ജിത്തു
jeethu joseph
സോഷ്യൽ മീഡിയയിലെ വ്യാജ ഐഡികളിൽ നിന്നുള്ള സൈബർ ആക്രമണങ്ങളെ താൻ ഭയക്കുന്നില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. താനൊരു കർഷക കുടുംബത്തിൽ നിന്ന് വളർന്നുവന്ന ആളാണെന്നും ജീവിതത്തിലെ പ്രതിസന്ധികളെ നേരിട്ട് ശീലമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രം ‘വലതുവശത്തെ കള്ളന്റെ’ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
"ഞാൻ ഒരു കർഷക കുടുംബത്തിൽ നിന്ന് വന്നയാളാണ്... അതുകൊണ്ട് തന്നെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിട്ട് ശീലമുണ്ട്. സത്യസന്ധമായ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും ഞാൻ എന്നും സ്വാ​ഗതം ചെയ്യാറുണ്ട്. എന്നാൽ ഒളിഞ്ഞിരുന്നുള്ള സൈബർ ആക്രമണങ്ങളെ എന്നും അവഗണിക്കുകയാണ് പതിവ്"- ജീത്തു പറഞ്ഞു
 
സോഷ്യൽ മീഡിയയെ കുറിച്ച് തനിക്ക് വലിയ ധാരണയില്ലെന്നും കൂടെ ജോലി ചെയ്യുന്ന യുവാക്കളാണ് ഇത്തരം നെഗറ്റീവ് കമന്റുകൾ ശ്രദ്ധയിൽപ്പെടുത്താറുള്ളതെന്നും ജീത്തു പറയുന്നു.
 
"ഫേക്ക് ഐഡികൾ ഉപയോഗിച്ച് ഒരാളെ മോശക്കാരനായി ചിത്രീകരിക്കുന്നത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണ്. ചലച്ചിത്ര പ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും എതിരെ ഇത്തരം സംഘടിതമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ജീവിതത്തിൽ വെല്ലുവിളികളും എതിർപ്പുകളും സ്വാഭാവികമാണ്, എന്നെ പിന്തുണയ്ക്കുന്നവർക്കൊപ്പം ഇത്തരം പ്രതിസന്ധികളെയും സിനിമയുടെ ഭാഗമായി മാത്രമേ കാണുന്നുള്ളൂ"- ജീത്തു വ്യക്തമാക്കി.
 
ചിത്രത്തിൽ ബിജു മേനോൻ, ജോജു ജോർജ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ലിയോണ ലിഷോയ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വിഷ്ണു ശ്യാമിന്റെ സംഗീതവും നിർവഹിച്ചിരിക്കുന്നു..
അടുത്ത ലേഖനം
തൊണ്ണൂറുകളിലെ മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ, എസ് പി വെങ്കിടേഷ് അന്തരിച്ചു