അനുബന്ധ വാര്‍ത്തകള്‍
- 1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2
- വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2
- 4 ദിവസം; 87 കോടി ആഗോള ഗ്രോസ് നേടി ആട് 3
- ഷാജി പാപ്പൻ തൂക്കി മക്കളേ; 3 ദിനം കൊണ്ട് 68 കോടി ആഗോള ഗ്രോസ് നേടി ആട് 3
- വെറും 2 ദിവസം ബോക്സോഫീസിൽ നിന്ന് നേടിയത് 350 കോടി, ബോക്സോഫീസിൽ ധുരന്ധർ കൊടുങ്കാറ്റ്
വാഴയുടെ ലൈഫ് ടൈം കളക്ഷൻ 4 ദിവസം കൊണ്ട് തകർത്തു, ബോക്സോഫീസിന് തീയിട്ട് വാഴ 2
റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച 8.40 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തത്. ശനിയാഴ്ച 7.20 കോടി രൂപയും സിനിമ ബോക്സോഫീസില്‍ നിന്നും നേടിയിരുന്നു.
ബോക്സോഫീസില്‍ തരംഗം തീര്‍ത്ത് വാഴ 2. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട യുവതാരങ്ങള്‍ അരങ്ങേറ്റം കുറിച്ച സിനിമ റിലീസ് ചെയ്ത് 4 ദിവസങ്ങള്‍ക്കകം 50 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. 2024ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാള്‍ വലിയ വിജയം തീര്‍ത്തിരിക്കുകയാണ് വാഴ 2.
റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച 8.40 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തത്. ശനിയാഴ്ച 7.20 കോടി രൂപയും സിനിമ ബോക്സോഫീസില്‍ നിന്നും നേടിയിരുന്നു. ആദ്യ ദിവസം 10.5 കോടി രൂപയാണ് സിനിമ ഇന്ത്യയില്‍ നിന്നും നേടിയത്. നാല് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 29.70 കോടിയും ഓവര്‍സീസില്‍ നിന്നും 33.25 കോടിയുമാണ് സിനിമ നേടിയത്. ഇതോടെ ആഗോള ബോക്സോഫീസില്‍ നിന്ന് സിനിമ 62.95 കോടി കളക്റ്റ് ചെയ്തു. ആദ്യ ഭാഗമായ വാഴ 41.75 കോടി രൂപയായിരുന്നു ആകെ കളക്റ്റ് ചെയ്തത്.
നവാഗതനായ സവിന്‍ സ ആണ് വാഴ 2 സംവിധാനം ചെയ്തത്. സിനിമയുടെ നിര്‍മാതാവ് കൂടിയായ സംവിധായകന് വിപിന്‍ ദാസ് ആണ് വാഴയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധ നേടിയ ഹാഷിറും ടീമുമാണ് വാഴ 2 വിലെ പ്രധാന താരങ്ങള്‍.
അടുത്ത ലേഖനം