അനുബന്ധ വാര്‍ത്തകള്‍
- ജീവനക്കാരെ പ്രതികാര ബുദ്ധിയോടെ സ്ഥലം മാറ്റി; സഭയിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം
- മന്ത്രി സണ്ണി ജോസഫ് ഭാര്യാസഹോദരനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു; വിവാദം
- ഇഡി സംഘത്തിനു നേരെ ആക്രമണം: കേരള പോലീസ് 30 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
- ക്ഷേമ പെൻഷൻ വിതരണം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ; പ്രായമായവരെ അടക്കം വരിനിർത്തി
- Kerala Weather: 'ദേ എത്തി കാലവർഷം'; സംസ്ഥാനത്ത് മഴ കനക്കും, വേണം ജാഗ്രത
അധിക നികുതിയായി 1,200 കോടി; ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സർക്കാർ
ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ സതീശൻ ഒരക്ഷരം മിണ്ടിയിട്ടില്ല
ഇന്ധനവിലയിൽ നിന്ന് ലഭിക്കുന്ന അധിക നികുതി സംസ്ഥാന സർക്കാർ ഒഴിവാക്കണമെന്ന മുൻ നിലപാട് വിഴുങ്ങി മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇന്ധനവില വർധനവിലൂടെ ലഭിക്കുന്ന അധികവരുമാനം ഉപേക്ഷിച്ചു ജനങ്ങൾക്കു ആശ്വാസം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ സതീശൻ ഒരക്ഷരം മിണ്ടിയിട്ടില്ല. യുഡിഎഫ് സർക്കാരിന്റെ ബിജെപി ബന്ധം വഷളാകാതിരിക്കാനാണ് മോദി സർക്കാരിനെ സതീശൻ കുറ്റപ്പെടുത്താത്തത് എന്നാണ് റിപ്പോർട്ടുകൾ. അധിക നികുതി ഒഴിവാക്കണമെന്ന സതീശന്റെ മുൻ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നു. അതിനും സതീശനു മറുപടിയില്ല.
രണ്ടാഴ്ചയ്ക്കിടെ നാല് തവണയായി എട്ട് രൂപയാണ് പെട്രോളിനും ഡീസലിനുമായി വില വർധിപ്പിച്ചത്. ഇതിൽ നിന്ന് അധിക നികുതി വരുമാനമായി 1200 കോടി രൂപ ലഭിക്കും. അധിക വരുമാനം സംസ്ഥാനം വേണ്ടെന്നു വച്ചാൽ ലിറ്ററിനു രണ്ടര രൂപ കുറയും. എന്നാൽ ഇതിനു സർക്കാർ തയ്യാറല്ല.