അനുബന്ധ വാര്ത്തകള്
- വാഴയുടെ ലൈഫ് ടൈം കളക്ഷൻ 4 ദിവസം കൊണ്ട് തകർത്തു, ബോക്സോഫീസിന് തീയിട്ട് വാഴ 2
- ചിരിക്കാൻ തയ്യാറായിക്കോളൂ; 'വാഴ 2' റിലീസ് തീയതി പുറത്ത്
- ഹാഷിറും ടീമും വീണ്ടും എത്തുന്നു! വാഴ 2 ചിത്രീകരണം ആരംഭിച്ചു
- അവന്തിക സുന്ദറിന്റെ മലയാള അരങ്ങേറ്റ ചിത്രം 'ആരംഭ'ത്തിന് പാക്കപ്പ്
- 'വിജയിയെ അപമാനിക്കുന്ന സിനിമ ഒരു ദിവസം പോലും തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല'; മുന്നറിയിപ്പുമായി ടിവികെ നേതാവ്
ബോക്സോഫീസ് തൂക്കി ഹാഷിറും ടീമും; തരംഗമായി 'വാഴ 2'
ആദ്യ ഭാഗത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ മറികടന്നു
Vaazha 2
മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻ നിർത്തി നവാഗത സംവിധായകൻ സംവിധാനം ചെയ്ത ഒരു സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ കളക്ഷൻ കിട്ടുന്നത്. കോമഡി ഡ്രാമ ഫോർമുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെയാണ് അത് അവസാനിക്കുന്നത്.
നവാഗതനായ സവിൻ എസ്.എ ആണ് വാഴ 2വിന്റെ സംവിധാനം. വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ രചന. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്‌നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്‌ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം അഖിൽ ലൈലാസുരൻ, എഡിറ്റർ കണ്ണൻ മോഹൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കനിഷ്‌ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പരസ്യകല യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ അരുൺ എസ്. മണി, ആക്ഷൻ കലൈ കിംഗ്‌സൺ, വിക്കി നന്ദഗോപാൽ, ഡിഐ ജോയ്‌നർ തോമസ്, ടൈറ്റിൽ ഡിസൈൻ സർക്കാസനം, സൗണ്ട് ഡിസൈൻ വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ, പി.ആർ.ഒ എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.