അനുബന്ധ വാര്‍ത്തകള്‍
- 13 ദിവസം കൊണ്ട് 1400 കോടി; കുതിപ്പ് തുടർന്ന് 'ധുരന്ധർ 2'
- അപ്പൊ സിനിമ കണ്ടവരൊക്കെ പൊട്ടന്മാരാണോ?, ധുരന്ധർ 2 പ്രൊപ്പഗണ്ടയെന്ന വിമർശനത്തിൽ പ്രതികരണവുമായി പ്രിയദർശൻ
- ധുരന്ധറിന്റെ ലാഭവിഹിതം വേണം; പങ്ക് ചോദിച്ച് പാക് യുവാക്കള്‍, വീഡിയോ
- "ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ
- വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2
1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2
സിനിമയുടെ ആദ്യ ഭാഗം 1300 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്
Dhurandhar 2
രാജമൗലിയുടെ 'ബാഹുബലി 2' ഇന്ത്യയിൽ നേടിയ 1,030.42 കോടി എന്ന റെക്കോർഡിന് തൊട്ടടുത്താണ് ഇപ്പോൾ ധുരന്ധർ 2. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ഈ റെക്കോർഡ് മറികടക്കുമെന്നാണ് സൂചന. ഇന്ത്യയിൽ 1,234.10 കോടി നേടിയ 'പുഷ്പ 2: ദി റൂൾ' ആണ് ഇനി ചിത്രത്തിന് മുന്നിലുള്ള പ്രധാന ലക്ഷ്യം. സിനിമയുടെ ആദ്യ ഭാഗം 1300 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്.
'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്കി'ന് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ പ്രേക്ഷകരെയും നിരൂപകരെയും ഒരേ പോലെ തൃപ്തിപ്പെടുത്തിയ സിനിമയാണ്. ധുരന്ധര്‍ രണ്ടാം ഭാഗം ബിജെപി പ്രൊപഗണ്ടയാണെന്ന ആക്ഷേപം ഉയരുമ്പോഴും സിനിമയുടെ മേക്കിംഗിനെയും രണ്‍വീര്‍ സിങ്ങിന്റെ പ്രകടനത്തെയും പ്രശംസിക്കുന്നവര്‍ ഏറെയാണ്. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ സിനിമയില്‍ രണ്‍വീറിനൊപ്പം ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, സാറ അര്‍ജുന്‍ തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്.