1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Theru

ഫാമിലി -ആക്ഷന്‍ ത്രില്ലര്‍, തേരില്‍ വീണ നായരും, ക്യാരക്ടര്‍ പോസ്റ്റര്‍

Theru | Official Teaser | Amith Chakalakkal | Kalabhavan Shajohn | Baburaj | S J Sinu
അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന 'തേര്' റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. എസ് ജെ സിനു സംവിധാനം ചെയ്ത സിനിമയിലെ വീണ നായര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് പുറത്തുവന്നത്. പ്രിയ എന്ന കഥാപാത്രമായാണ് നടി എത്തുന്നത്.
അമിത് ചക്കാലക്കല്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ബ്ലൂ ഹില്‍ നേല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി സാം ആണ്. ദിനില്‍ പി.കെ തിരക്കഥ രചിച്ചിരിക്കുന്നു. വിജയരാഘവന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, സഞ്ജു ശിവറാം, റിയ സൈറ, സ്മിനു സിജോ, ശ്രീജിത്ത് രവി, പ്രമോദ് വെളിയനാട്, നില്‍ജ കെ ബേബി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
അടുത്ത ലേഖനം
'Kaithi 2':ബജറ്റ് ആദ്യ ഭാഗത്തേക്കാള്‍ പത്തിരട്ടി, സൂചനകള്‍ നല്‍കി ലോകേഷ് കനകരാജ്