ഒരിക്കലും ഔറ്റ്‌ഡേറ്റിഡ് ആകാത്ത ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ സാധിച്ചു:വിനീത് കുമാര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ജൂണ്‍ 2022 (11:18 IST)
ടോവിനോയുടെ ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. നടന്‍ വിനീത് കുമാര്‍ രണ്ടാമതായി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസറും ട്രെയിലറും ശ്രദ്ധനേടിയിരുന്നു . ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ പറയുന്നു.ഒരിക്കലും ഔറ്റ്‌ഡേറ്റിഡ് ആകാത്ത ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസമെന്നാണ് അദ്ദേഹം കുറിച്ചത്.

'ഇങ്ങനെയൊരു സിനിമ സാധ്യമായത് ഷൈജുഖാലിദ് എന്ന എന്റെ dear friend എന്നോടൊപ്പം കട്ടയ്ക്ക് നിന്നതുകൊണ്ടുമാത്രമാണ് . ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ Dear Friend നിര്‍മ്മിക്കാന്‍ കൂട്ടായിനിന്നത് സമീറും ആഷിഖുമാണ്. ഒരിക്കലും outdated ആകാത്ത ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്നു കരുതുന്നു കൂടെയുണ്ടാവണം'- വിനീത് കുമാര്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :