1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ullasam Official Teaser

Ullasam Official Teaser:പ്രണവ് മോഹന്‍ലാലിനെ കൂട്ടുകാരന്‍ ആക്കിയ കഥ അറിയോ ? 'ഉല്ലാസം' ടീസര്‍

Ullasam Official Teaser | Shane Nigam | Jeevan Jojo | Joe Kaithamattom | Christi Kaithamattom
പ്രവീണ്‍ ബാലകൃഷ്ണന്റെ തിരക്കഥയില്‍ ജീവന്‍ ജോജോ സംവിധാനം ചെയ്ത 'ഉല്ലാസം' റിലീസിന് ഒരുങ്ങുകയാണ്.'ഭൂതകാലം' എന്ന ഹൊറര്‍ ത്രില്ലറിനു ശേഷം ഷെയ്ന്‍ നിഗം ഇത്തവണ എന്റര്‍ടെയ്നറുമായി എത്തുന്നു.
ഷെയ്ന്‍ നിഗമിന്റെ കഥാപാത്രത്തെ കുറിച്ച് വ്യക്തമായ സൂചന പുറത്തുവന്ന ടീസര്‍ നല്‍കുന്നു. നടന്‍ പ്രണവ് മോഹന്‍ലാലിനെ കണ്ടുമുട്ടിയ സംഭവം ഒരു യാത്രയ്ക്കിടെ നടന്റെ കഥാപാത്രം വിശദീകരിക്കുന്നതാണ് വീഡിയോയില്‍ കാണാനായത്.
 
ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്‌മാനും പശ്ചാത്തല സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കും. ഹരിനാരായണന്‍, ഫെജോ, ജോ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും എഡിറ്റിംഗ് ജോണ്‍ കുട്ടിയുമാണ് നിര്‍വഹിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കാത്തിരിപ്പിന് അവസാനം,അമീര്‍ഖാന്‍ ചിത്രം 'ലാല്‍ സിംഗ് ഛദ്ദ'യുടെ ട്രെയ്ലര്‍