അനുബന്ധ വാര്‍ത്തകള്‍
- തടി കുറച്ച് സംയുക്ത മേനോന് ? പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു
- കടുവയിലെ വില്ലന്‍, പൃഥ്വിരാജിന്റെ കടുവാക്കുന്നേല്‍ കുറുവച്ചനൊപ്പം ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ വിവേക് ഒബ്‌റോയ്
- ലൂസിഫറിനുശേഷം കടുവയിലും വില്ലന്‍ വിവേക് ഒബ്‌റോയ് തന്നെ !
- കടുവാക്കുന്നേല്‍ കുറുവാച്ചന്റെ എല്‍സ,കടുവ ലൊക്കേഷന്‍ ചിത്രങ്ങള്‍
- പോലീസ് യൂണിഫോമില്‍ കലാഭവന്‍ ഷാജോണ്‍, കടുവയുടെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുന്നു
'കടുവ' ടീസര്‍, പൃഥ്വിരാജ് ചിത്രം എങ്ങനെയുള്ളത് ആയിരിക്കുമെന്ന ആദ്യ സൂചന
കടുവ ചിത്രീകരണം പുരോഗമിക്കുകയാണ്. പൃഥ്വിരാജിനൊപ്പം വിവേക് ഒബ്‌റോയ് സെറ്റില്‍ ചേര്‍ന്നത് അടുത്തിടെയായിരുന്നു. നെഗറ്റീവ് റോളില്‍ വിവേക് ഒബ്‌റോയ് ഉണ്ടാകും. ചിത്രീകരണം ഏകദേശം അവസാനഘട്ടത്തിലേക്ക് നീക്കുമ്പോള്‍ ടീസര്‍ ഇന്ന് രാവിലെ 10 മണിക്ക് നിര്‍മാതാക്കള്‍ പുറത്തിറക്കും.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഈ സിനിമയിലെ പൃഥ്വിരാജിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രംകൂടിയാണിത്.