അനുബന്ധ വാര്‍ത്തകള്‍
- ലൂസിഫറിനുശേഷം കടുവയിലും വില്ലന്‍ വിവേക് ഒബ്‌റോയ് തന്നെ !
- കടുവാക്കുന്നേല്‍ കുറുവാച്ചന്റെ എല്‍സ,കടുവ ലൊക്കേഷന്‍ ചിത്രങ്ങള്‍
- പോലീസ് യൂണിഫോമില്‍ കലാഭവന്‍ ഷാജോണ്‍, കടുവയുടെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുന്നു
- കടുവാക്കുന്നേല്‍ കുറുവാച്ചന് അടി തുടങ്ങി, ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു
- സംയുക്ത എത്തി,കടുവാക്കുന്നേല്‍ കുറുവാച്ചന്റെ എല്സയാകാന്
കടുവയിലെ വില്ലന്‍, പൃഥ്വിരാജിന്റെ കടുവാക്കുന്നേല്‍ കുറുവച്ചനൊപ്പം ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ വിവേക് ഒബ്‌റോയ്
നടന്‍ വിവേക് ഒബ്‌റോയ്‌യുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരുന്നു ലൂസിഫര്‍. 'ബോബി' എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ കടുവയിലും നെഗറ്റീവ് റോളില്‍ വിവേക് ഒബ്‌റോയ് ഉണ്ടാകും. നടന്‍ ഷൂട്ടിംഗ് സെറ്റില്‍ എത്തി. കളി ആരംഭിച്ചെന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ്, വിവേക് ഒബ്‌റോയ് ചിത്രത്തിലുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഈ സിനിമയിലെ പൃഥ്വിരാജിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രംകൂടിയാണിത്.