തടി കുറച്ച് സംയുക്ത മേനോന്‍ ? പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (08:43 IST)

സിനിമ തിരക്കുകളിലാണ് നടി സംയുക്ത മേനോന്‍. പൃഥ്വിരാജിന്റെ കടുവയില്‍ അഭിനയിച്ചുവരികയാണ് നടി.മോഡലിംഗ് രംഗത്തിലൂടെയാണ് പാലക്കാട്ടു സ്വദേശിനിയായ താരം സിനിമയിലെത്തിയത്. നടിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.

പോപ്‌കോണ്‍ എന്ന ചിത്രത്തിലേക്ക് എത്തിച്ചത് ഒരു ഫോട്ടോ ഷൂട്ട് ആയിരുന്നു. ചെറിയ വേഷമായിരുന്നു അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

2018ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും ആദ്യം റിലീസ് ചെയ്ത ചിത്രം തീവണ്ടിയായിരുന്നു.

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2020 ലെ മികച്ച നടി സംയുക്ത ആയിരുന്നു. ആണും പെണ്ണും, വെള്ളം, വുള്‍ഫ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :