1. വിനോദം
  2. സിനിമ
  3. അണിയറ
  4. Kaduva location stills

പോലീസ് യൂണിഫോമില്‍ കലാഭവന്‍ ഷാജോണ്‍, കടുവയുടെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുന്നു

സംയുക്ത മേനോന്‍
പൃഥ്വിരാജ്, സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സെറ്റിലുണ്ട്. കലാഭവന്‍ ഷാജോണ്‍ പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു. കഴിഞ്ഞദിവസം പോലീസുമായി ഏറ്റുമുട്ടുന്ന പൃഥ്വിരാജിന്റെ ലൊക്കേഷന്‍ ചിത്രം പുറത്തുവന്നിരുന്നു. 
 
കടുവയുടെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസമാണ് സംയുക്ത മേനോന്‍ ടീമിനൊപ്പം ചേര്‍ന്നത്.എല്‍സ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്ന് നടി പറഞ്ഞിരുന്നു.
 
70 ദിവസത്തെ ഷെഡ്യൂളാണ് ഇതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരുന്നതിനാല്‍ തന്നെ അതിന്റെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ഷൂട്ടിംഗ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന 'കടുവ'യുടെ ചിത്രീകരണം ഈ മാസം 24നാണ് പുനരാരംഭിച്ചത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'അവരെ ദൈവം സ്‌നേഹിക്കുന്നു', ചിരഞ്ജീവിയ്‌ക്കൊപ്പുളള പുനീതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മേഘ്‌ന രാജ്