1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Minnal Murali trailer

മിന്നല്‍ മുരളിയുടെ രണ്ടാമത്തെ ട്രെയിലര്‍ ഇന്നെത്തും

മിന്നല്‍ മുരളി ട്രെയിലര്‍
മിന്നല്‍ മുരളി ആദ്യ ട്രെയിലര്‍ ഒക്ടോബര്‍ 28-നായിരുന്നു പുറത്തുവന്നത്. തുടക്കം മുതലേ ചിരിപ്പിച്ച് ടോവിനോ ചിത്രം. ഇപ്പോഴിതാ സിനിമയെ കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുന്ന രണ്ടാമത്തെ ട്രെയിലര്‍ ഇന്ന് പുറത്തുവരും.
2018 സെപ്റ്റംബറില്‍ ആയിരുന്നു സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സിനിമ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. 
 
കേരളത്തിലെ ഒരു പട്ടണത്തില്‍ ജീവിക്കുന്ന തയ്യല്‍ക്കാരനായ മുരളിയ്ക്ക് ഒരു ദിവസം ഇടിമിന്നല്‍ ഏല്‍ക്കുന്നു. സാധാരണക്കാരനായ മുരളിക്ക് പിന്നീട് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുന്നു. പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ദൈര്‍ഘ്യമുണ്ട് സിനിമ.മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'കടുവ' ടീസര്‍, പൃഥ്വിരാജ് ചിത്രം എങ്ങനെയുള്ളത് ആയിരിക്കുമെന്ന ആദ്യ സൂചന