അനുബന്ധ വാര്‍ത്തകള്‍
- ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ? ഇരുവരുടെയും അമ്മ ഒരാള്‍ ! സൂപ്പര്‍ താരങ്ങള്‍ ഹാഫ് സിസ്റ്റേഴ്സ് ആണെന്ന് അധികം ആര്‍ക്കും അറിയില്ല
- അവസാന റൗണ്ടിൽ ഫഹദും ബിജു മേനോനുമായി മത്സരം, ഒടുവിൽ മികച്ച നടനായി ജയസൂര്യ
- സൂര്യയെയും ജ്യോതികയെയും ആ ഷൂട്ടിംഗ് ദിവസങ്ങളെയും ശരിക്കും മിസ്സ് ചെയ്യുന്നു:റോഷന് ആന്‍ഡ്രൂസ്
- ആദ്യത്തെ സംസ്ഥാന അവാര്‍ഡ്,പിന്നണി ഗായികയ്ക്കുളള പുരസ്കാരം നേടി നിത്യ മാമന്, അഭിമാനിക്കുന്നുവെന്ന് കൈലാസ് മേനോന്
- കെട്ടിപ്പിടിച്ച് മകന്, മുത്തമേകി സരിത; 'മികച്ച നടന്' ജയസൂര്യയുടെ വീട്ടില്‍ നിന്നുള്ള കാഴ്ച
ജ്യോതികയ്ക്ക് തമിഴ് അറിയില്ലായിരുന്നു, സൂര്യയ്ക്ക് ജ്യോതികയോട് താല്പര്യം തോന്നാനുള്ള കാരണം ഇതാണ്
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെ സൗഹൃദമാണ് ഇരുവരെയും ജീവിതത്തില്‍ അടുപ്പിച്ചത്. ഇരുവരുടെയും സൗഹൃദത്തിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ജ്യോതിക മുംബൈയിലാണ് ജനിച്ചത്. തമിഴ് അധികം അറിയില്ലായിരുന്നു. തമിഴ് സിനിമയില്‍ അരങ്ങേറിയ സമയത്ത് ഇത് വലിയ ബുദ്ധിമുട്ടായി. അങ്ങനെ സിനിമയ്ക്ക് വേണ്ടി ജ്യോതിക തമിഴ് പഠിക്കാന്‍ പരിശ്രമിച്ചു തുടങ്ങി. സൂര്യ നായകനായ 'പൂവെല്ലാം കെട്ടുപ്പാര്‍' എന്ന തമിഴ് ചിത്രത്തില്‍ ജ്യോതികയായിരുന്നു നായിക. ഈ സിനിമയുടെ സെറ്റില്‍വച്ചാണ് സൂര്യ ജ്യോതികയെ പരിചയപ്പെടുന്നത്. സെറ്റിലിരുന്ന് തമിഴ് പഠിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്ന ജ്യോതികയെയാണ് സൂര്യ കണ്ടത്. ഇതിലാണ് സൂര്യ വീഴുന്നത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. സൂര്യയെ വിവാഹം കഴിച്ച ശേഷം സൂര്യയുടെ അമ്മയാണ് ജ്യോതികയ്ക്ക് കൂടുതല്‍ നന്നായി തമിഴ് പഠിപ്പിച്ചുകൊടുത്തത്.