അനുബന്ധ വാര്‍ത്തകള്‍
- ശശികുമാറിനൊപ്പം ജ്യോതിക,'ഉടന്‍പിറപ്പ്' ട്രെയിലര്‍ ശ്രദ്ധ നേടുന്നു
- നടി ജ്യോതികയുടെ ഹിമാലയന്‍ യാത്ര, വീഡിയോ
- ഒറ്റദിവസം 15 ലക്ഷം ഫോളോവേഴ്സ്, ജ്യോതികയെ ഇന്‍സ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്ത് സൂര്യ
- കോവിഡ് വാക്സിന് സ്വീകരിച്ച് സൂര്യയും ജ്യോതികയും, ചിത്രങ്ങള്‍ കാണാം
- സൂര്യ-ജ്യോതികയ്ക്കൊപ്പം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, അണിയറയില്‍ പുത്തന്‍ ചിത്രം ?
സൂര്യയെയും ജ്യോതികയെയും ആ ഷൂട്ടിംഗ് ദിവസങ്ങളെയും ശരിക്കും മിസ്സ് ചെയ്യുന്നു:റോഷന്‍ ആന്‍ഡ്രൂസ്
ഹൗ ഓള്‍ഡ് ആര്‍ യു തമിഴ് റിമേക്ക് ജ്യോതികയെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരുന്നു. സൂര്യ ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്. ഇടയ്ക്കിടെ ഈ സിനിമയുടെ ഓരോ വിശേഷങ്ങള്‍ സംവിധായകന്‍ പങ്കുവയ്ക്കാറുണ്ട്. ഇന്ന് ജ്യോതികയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.
'പ്രിയപ്പെട്ട ജോയ്ക്ക് ജന്മദിനാശംസകള്‍.ഒരു അത്ഭുതകരമായ സ്ത്രീ, ഒരു നല്ല സുഹൃത്ത്, സഹോദരി, മികച്ച ആതിഥേയന്‍, നിങ്ങളെയും സൂര്യയെയും ഞങ്ങളുടെ ഷൂട്ടിംഗ് ദിവസങ്ങളെയും ശരിക്കും മിസ്സ് ചെയ്യുന്നു, ഞങ്ങള്‍ ഒരുപാട് ചിരിച്ചു അതെ മനോഹരമായ ഓര്‍മ്മകള്‍ക്കെല്ലാം നന്ദി! വളരെയധികം സന്തോഷത്തോടെ നിങ്ങള്‍ക്ക് ഒരു മികച്ച വര്‍ഷം ആശംസിക്കുകയും നിങ്ങളില്‍ നിന്നുള്ള അത്ഭുതകരമായ പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നു! ഒരുപാട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും.'- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.