അനുബന്ധ വാര്‍ത്തകള്‍
- സൂര്യയെയും ജ്യോതികയെയും ആ ഷൂട്ടിംഗ് ദിവസങ്ങളെയും ശരിക്കും മിസ്സ് ചെയ്യുന്നു:റോഷന് ആന്‍ഡ്രൂസ്
- നഗ്മ വിവാഹം കഴിക്കാത്തത് ഗാംഗുലി കാരണം ! ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച പ്രണയകഥയും ഒടുവില്‍ സംഭവിച്ചതും
- നിങ്ങള്‍ക്കറിയുമോ? ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ നഗ്മയ്ക്ക് ഡബ്ബ് ചെയ്തത് നടി സരിത !
- ഒറ്റദിവസം 15 ലക്ഷം ഫോളോവേഴ്സ്, ജ്യോതികയെ ഇന്‍സ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്ത് സൂര്യ
- മികച്ച സിനിമയും നടനും, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും വമ്പന്‍ നേട്ടം സ്വന്തമാക്കി 'സൂരറൈ പോട്ര്'
ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ? ഇരുവരുടെയും അമ്മ ഒരാള്‍ ! സൂപ്പര്‍ താരങ്ങള്‍ ഹാഫ് സിസ്റ്റേഴ്‌സ് ആണെന്ന് അധികം ആര്‍ക്കും അറിയില്ല
തെന്നിന്ത്യന്‍ സൂപ്പര്‍താരം ജ്യോതികയുടെ 41-ാം ജന്മദിനമാണ് ഇന്ന്. ജ്യോതിക സദന്‍ ശരവണന്‍ എന്നാണ് ജ്യോതികയുടെ മുഴുവന്‍ പേര്. 1978 ഒക്ടോബര്‍ 18 നാണ് ജ്യോതികയുടെ ജനനം. തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍താരമായ നഗ്മ ജ്യോതികയുടെ സഹോദരിയാണെന്ന കാര്യം നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? അതെ ജ്യോതികയുടെ ഹാഫ് സിസ്റ്ററാണ് നഗ്മ.
പഞ്ചാബ് സ്വദേശി ചന്ദര്‍ സദാന ജ്യോതികയുടെ പിതാവ്. സിനിമ നിര്‍മാതാവ് കൂടിയാണ് ചന്ദര്‍. ജ്യോതികയുടെ അമ്മയുടെ പേര് സീമ സദാന എന്നാണ്. മഹാരാഷ്ട്ര സ്വദേശിയാണ് സീമ. ചന്ദറിനെ വിവാഹം കഴിക്കും മുന്‍പ് സീമ മറ്റൊരു വിവാഹം കഴിച്ചിരുന്നു. സീമയുടെ രണ്ടാം വിവാഹമായിരുന്നു ചന്ദറുമായി ഉള്ളത്. ബിസിനസുകാരനായ അരവിന്ദ് മൊറാര്‍ജിയാണ് സീമയുടെ ആദ്യ പങ്കാളി. ഈ ബന്ധത്തില്‍ പിറന്ന മകളാണ് നടി നഗ്മ. നന്ദിത എന്നായിരുന്നു ജനനസമയത്ത് നഗ്മയുടെ പേര്. സിനിമയിലെത്തിയ ശേഷമാണ് പേര് മാറ്റിയത്. നഗ്മ ജനിച്ചതിനു പിന്നാലെ സീമയും അരവിന്ദ് മൊറാര്‍ജിയും വിവാഹമോചിതരായി. അതിനുശേഷമാണ് ചന്ദര്‍ സാദനയെ സീമ വിവാഹം കഴിച്ചത്. നഗ്മയും ജ്യോതികയും കുടുംബ പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. രണ്ട് പേരും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.