കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (10:57 IST)
/>
ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് തരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. വാക്ക് പാലിച്ച നടന്‍ പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും 2 ലക്ഷം രൂപ 2021 ഡിസംബറില്‍ ആദ്യം നല്‍കിയിരുന്നു. ഇപ്പോഴിതാ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും 2 ലക്ഷം രൂപ സംഘടനയ്ക്ക് വീണ്ടും സുരേഷ് ഗോപി നല്‍കി.
സുരേഷ് ഗോപി ടിനി ടോമിനാണ് തുക കൈമാറിയത്.സംവിധായകന്‍ ജി.മാര്‍ത്താണ്ഡനും ഒപ്പമുണ്ടായിരുന്നു.
'റിയല്‍ ഹീറോ സുരേഷ് ഗോപി , വാഗ്ദാനം ചെയ്തതുപോലെ, ഒറ്റക്കൊമ്പന്‍ സിനിമയുടെ അഡ്വാന്‍സില്‍ നിന്ന് സുരേഷേട്ടന്‍ വീണ്ടും മിമിക്രി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന് (മാ) 2 ലക്ഷം രൂപ കൈമാറി. സംവിധായകന്‍ ജി.മാര്‍ത്താണ്ഡനൊപ്പം'-ടിനിടോം കുറിച്ചു.