കെ ആര്‍ അനൂപ്|
Last Modified വെള്ളി, 22 ഏപ്രില്‍ 2022 (16:55 IST)
സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ'യുടെ ചിത്രീകരണം കഴിഞ്ഞദിവസമാണ് തുടങ്ങിയത്.ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലപ്പുറത്തുകാരനായ മൂസ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.
1998 ല്‍ തുടങ്ങി 2019 ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
വാഗ അതിര്‍ത്തില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സിനിമ ചിത്രീകരിക്കും. പൂനം ബജ്‌വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, മേജര്‍ രവി, ഹരീഷ് കണാരന്‍, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
റുബീഷ് റെയ്ന്‍ തിരക്കഥ ഒരുക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.ശ്രീനാഥ് ശിവശങ്കരന്‍ സംഗീതമൊരുക്കുന്നു.
സുരേഷ് ഗോപിയുടെ 253-ാം ചിത്രംകൂടിയാണിത്.