മലപ്പുറത്തുകാരനായ മൂസയായി സുരേഷ് ഗോപി,'മേ ഹൂം മൂസ'ലെ ലുക്ക്, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 23 ഏപ്രില്‍ 2022 (12:25 IST)

സുരേഷ് ഗോപിയുടെ പുതിയ ചിത്രം ടൈറ്റില്‍ കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ നടന്‍ ലുക്കും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹൂം മൂസ'ല്‍ മലപ്പുറത്തുകാരനായ മൂസ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.

1998 ല്‍ തുടങ്ങി 2019 ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

വാഗ അതിര്‍ത്തില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സിനിമ ചിത്രീകരിക്കും. പൂനം ബജ്‌വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, മേജര്‍ രവി, ഹരീഷ് കണാരന്‍, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ തുടങ്ങിയ താരനിര സിനിമയിലുണ്ട്.

റുബീഷ് റെയ്ന്‍ തിരക്കഥ ഒരുക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.ശ്രീനാഥ് ശിവശങ്കരന്‍ ?സംഗീതമൊരുക്കുന്നു.

സുരേഷ് ഗോപിയുടെ 253-ാം ചിത്രംകൂടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :