1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. soorarai potru teaser

അമ്പരപ്പിച്ച് സൂര്യ, സൂരറൈ പോട്ര് ടീസർ പുറത്തിറങ്ങി

ഇരുധി സുട്രു
ഇരുധി സുട്രുവിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം സൂരറൈ പോട്രിന്റെ ടീസർ പുറത്തിറങ്ങി. ആഭ്യന്തരവിമാന സർവീസായ എയർ ഡെക്കാനിന്റെ സ്ഥാപകനായ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ മലയാളി താരം അപർണ ബാലമുരളിയാണ് നായികയായെത്തുന്നത്. അപർണ ബാലമുരളിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.
 
ഒരു മിനിറ്റിലേറെ നീളമുള്ള ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു നടൻ എന്ന നിലയിലും താരം എന്ന നിലയിലും സൂര്യയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കാം എന്ന സൂചനകൾ നൽകുന്നതാണ് ചിത്രത്തിന്റെ ടീസർ. സൂര്യയുടെ കരിയറിലെ 38മത് ചിത്രമാണിത്.
 
സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജിവി പ്രകാശ്കുമാറാണ് സംഗീതം നിർവഹിക്കുന്നത്. സൂര്യയെ കൂടാതെ ഡോ എം മോഹൻബാബു,പരേഷ് റാവൽ,ഉർവശി,കരുണാസ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 2ഡി എന്റർടൈയ്‌ൻമെന്റ്സിന്റെ ബാനറിൽ സൂര്യയും സിഖ്യ എന്റർടൈയ്‌ൻമെന്റും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
‘ആദ്യ സിനിമയ്ക്കേ നിനക്ക് ഡേറ്റുള്ളൂ’ - നവാഗത സംവിധായകനോട് മമ്മൂട്ടി, ഹിറ്റ് സംവിധായകനും ഹിറ്റ് സിനിമയും പിറന്നതിങ്ങനെ