‘ആദ്യ സിനിമയ്ക്കേ നിനക്ക് ഡേറ്റുള്ളൂ’ - നവാഗത സംവിധായകനോട് മമ്മൂട്ടി, ഹിറ്റ് സംവിധായകനും ഹിറ്റ് സിനിമയും പിറന്നതിങ്ങനെ

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 8 ജനുവരി 2020 (09:23 IST)
മമ്മൂട്ടി കൈപിടിച്ചുയർത്തിയ നിരവധി സംവിധായകർ ഇന്ന് മലയാള സിനിമയുടെ മുഖം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്. മിനിമം ഗ്യാരണ്ടിയുള്ള നിരവധി സംവിധായകർ അക്കൂട്ടത്തിലുണ്ട്. സംവിധായകൻ ലാൽ ജോസ് ആണ് അതിലൊരാൾ. മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സംവിധായകന്റെ കുപ്പായം അണിഞ്ഞത്.

മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകൻ. ഒരു മറവത്തൂര്‍ കനവ് എന്ന തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് ലാൽ ജോസ്. ഹരികുമാര്‍ സാറിന്റെ ഉദ്യാനപാലകനിലും ഞാനായിരുന്നു അസോസിയേറ്റ് ഡയറക്ടര്‍. അതിൽ മമ്മൂട്ടിയായിരുന്നു നായകൻ.

ശ്രീനിവാസനുമായി നീ എന്തോ ചുറ്റിക്കളി നടത്തുന്നുണ്ടെന്ന് കേട്ടല്ലോ എന്ന് ഒരു ദിവസം എന്നോട് ചോദിച്ചു. തീരുമാനിച്ചിട്ടില്ലെന്നും ഒരു നല്ല കഥ കിട്ടിയാല്‍ അതിലെ നായകന് ആരുടെ മുഖമായിരിക്കുമെന്ന് മനസ്സിലാക്കി അയാളോട് പോയി കഥ പറയാനാണ് തീരുമാനമെന്ന് ഞാൻ പറഞ്ഞു. നിന്റെ നായകന് എന്റെ ഛായയാണെങ്കില്‍ ഞാന്‍ ഡേറ്റ് താരാമെന്ന് അദ്ദേഹം പറഞ്ഞു. അയ്യോ വേണ്ട എനിക്ക് പണി അറിയാമോ എന്ന് ബോധ്യം വന്നിട്ടില്ല അത് അറിഞ്ഞ ശേഷം ഞാന്‍ അങ്ങോട്ട് വരാമെന്ന് ഞാനും പറഞ്ഞു. ആദ്യ സിനിമയ്‌ക്കേ നിനക്ക് ഡേറ്റുള്ളുവെന്ന് മമ്മൂക്കയും പറഞ്ഞു ലാല്‍ ജോസ് വ്യക്തമാക്കി.

ഏതായാലും പണി അറിയാമോ എന്ന് സംശയിച്ച് നിന്ന ലാൽ ജോസ് എന്ന നവാഗത സംവിധായകന്റെ ആദ്യ പടം തന്നെ ബംബർ ഹിറ്റ് ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :