ഗ്രഹണ സമയത്ത് കുട്ടികളെ കുഴിയിൽ ഇറക്കിനിർത്തി മണ്ണിട്ടുമൂടി, വിചിത്രമായ വിശ്വാസത്തിന്റെ വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 26 ഡിസം‌ബര്‍ 2019 (19:03 IST)
വലയ സൂര്യഗ്രഹണത്തെ അന്തവിശ്വാസങ്ങൾക്കതീതമായി ആളുകൾ ആസ്വദിക്കുന്നതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ കർണാടകത്തിൽ നിന്നും പുറത്തുവന്ന വിചിത്രമായ ഒരു വിശ്വസത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ഗ്രഹണ സമയത്ത് കുട്ടികളെ കുഴികുത്തി മണ്ണിട്ട് മൂടിയിരിക്കുകയാണ് ഗ്രാമവാസികൾ.

കർണാടകത്തിലെ കർബുർഗിയിലെ ഗ്രാമത്തിൽ നിന്നുമുള്ളതാണ് വീഡിയോ. മണ്ണിൽ കുഴി കുത്തിയ ശേഷം കുട്ടികളെ അതിൽ ഇറക്കി നിർത്തി, തലമാത്രം പുറത്താക്കി ഉടൽ മുഴുവൻ മണ്ണിട്ട് മൂടുകയാണ് ചെയ്തിരിക്കുന്നത്. ഗ്രഹണ സമയത്ത് ഇങ്ങനെ ചെയ്താൽ കുട്ടികൾക്ക് ചർമ്മ രോഗങ്ങൾ പിടിപെടില്ല എന്നാണ് വിശ്വാസം.

കുട്ടികൾക്ക് അംഗവൈകല്യങ്ങൾ ഉണ്ടാകില്ല എന്ന ഒരു വിശ്വാസംകൂടി ഇതിന് പിന്നിൽ ഉണ്ട്. ഏന്തായാലും ഗ്രാമവാസികളുടെ പ്രവർത്തി വലിയ ചർച്ചയായി മറിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി വിശ്വാസങ്ങളും, ആചരങ്ങളുമാണ് സൂര്യഗ്രഹണത്തെ കുറിച്ചും ചന്ദ്രഗ്രഹണത്തെ കുറിച്ചുമെല്ലാം രാജ്യത്ത് നിലനിൽക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :