സൂര്യഗ്രഹണ സമയത്ത് നടുറോഡിൽ മുട്ട നിവർന്ന് നിന്നു, പിന്നിലെ കരണം തേടി ഗവേഷകർ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 28 ഡിസം‌ബര്‍ 2019 (13:07 IST)
മുട്ടയെ നിവർത്തി നിർത്തി നോക്കാൻ നമ്മൾ പലപ്പോഴും ശ്രമിച്ചിണ്ടാകും എന്നാൽ അതിൽ ഒരിക്കലും വിജയിച്ചിട്ടുണ്ടാവില്ല. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ചിലർ അതിൽ വിജയിച്ചിരിക്കുകയാണ്. വലയ സൂര്യഗ്രഹണ സമയത്ത് നടുറോഡിൽ മുട്ട നിവർന്ന് നിൽക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.

സൂര്യഗ്രഹണ സമയത്ത് മുട്ടയെ നിവർത്തി നിർത്താനാകും എന്നത് കാലങ്ങളായി കേട്ടു വരുന്ന ഒരു കാര്യമാണ്. ശാസ്ത്രലോകം ഇതിനെ പാടെ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇത് സത്യമാണോ എന്ന് പരീക്ഷിക്കുകയായിരുന്നു ആളുകൾ. ഗ്രഹണ സമയത്ത് മുട്ട റോഡിൽ നിവർന്നുനിൽക്കുന്നത് ചിത്രങ്ങളിലും വീഡിയോയിലും കാണാനാകും.

ചന്ദ്രൻ സൂര്യനെ മറക്കുന്ന സമയത്ത് ഭൂമിയിൽ ഗുരുത്വാകർഷണം കൂടുതലായിരിക്കും. ഇതാണ് പ്രതിഭാസത്തിന് പിന്നിൽ എന്നാണ് ശാസ്ത്ര ലോകം ഇപ്പോൾ പറയുന്നത്. മലേഷ്യക്കാരനായ ഹക്കീം മാരോഫ് ആണ് ഈ പരീക്ഷണം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇദ്ദേഹം പങ്കുവക്കുകയും ചെയ്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :