പിഎസ്സി പരീക്ഷയില്‍ ഗുരുതര വീഴ്ച; ഉച്ചയ്ക്ക് 2 മണിയ്ക്ക് നടത്താനിരുന്ന പരീക്ഷ 1 മണിയ്ക്ക് റദ്ദാക്കി
ആലപ്പുഴ: ആലപ്പുഴ ലജനത്ത് സ്‌കൂളില്‍ തെറ്റായ ചോദ്യപേപ്പര്‍ വിതരണം ചെയ്തതിനെത്തുടര്‍ന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (കെപിഎസ്സി) പരീക്ഷ റദ്ദാക്കി. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ റദ്ദാക്കിയതായി കമ്മീഷന്‍ ആദ്യം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ ഉച്ചയ്ക്ക് 1-ഓടെയാണ് പി.എസ്.സി. റദ്ദാക്കിയത്.
ഉച്ചയ്ക്കുള്ള പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ അബദ്ധവശാല്‍ രാവിലെ വിതരണം ചെയ്യുകയായിരുന്നു.
പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ഉച്ചയ്ക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്. ആദ്യ ഘട്ടം രാവിലെ നടത്തി. ഈ പിഴവിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.ജി.എസ്. (LGS), സ്റ്റോര്‍മാന്‍ പരീക്ഷകള്‍ പി.എസ്.സി. റദ്ദാക്കി. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി. പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.