മോഹന്‍ലാല്‍ ചിത്രം തിയറ്ററില്‍ അത്ര വലിയ വിജയമായിരുന്നില്ല ! രഞ്ജിത്ത് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ

രേണുക വേണു| Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (16:24 IST)

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍, റിലീസ് ചെയ്ത സമയത്ത് ഉസ്താദ് വേണ്ടത്ര രീതിയില്‍ തിയറ്ററില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്നാണ് ഉസ്താദ് നിര്‍മിച്ചത്.

ഉസ്താദ് വേണ്ടത്ര വിജയമായിരുന്നില്ല. രഞ്ജിത്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉസ്താദ് എന്തുകൊണ്ട് വിജയമായില്ല എന്നു ചോദിച്ചപ്പോള്‍ അതില്‍ ഡോസേജിന്റെ കുറവുണ്ടെന്നാണ് സംവിധായകന്‍ ഷാജി കൈലാസ് അന്ന് തന്നോട് പറഞ്ഞതെന്നും രഞ്ജിത്ത് വെളിപ്പെടുത്തി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :