ലഖ്‌നൗവിനോട് ആറ് വിക്കറ്റ് തോൽവി, 12 ലക്ഷം രൂപ പിഴയും: പന്തിന് കഷ്ടകാലം

അഭിറാം മനോഹർ| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (15:15 IST)
മോശം ഓവർ നിരക്കിന്റെ പേരിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്‌റ്റൻ റിഷഭ് പന്തിന് 12 ലക്ഷം രൂപ ചുമത്തി. ലക്നൗവിനെതിരെ നിശ്ചിത സമയത്ത് ബോളിങ് പൂർത്തിയാക്കാൻ ഡൽഹിക്ക് സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് നടപടി. ഡൽഹി ക്യാപ്പിറ്റൽസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ആദ്യമായി സംഭവിക്കുന്നത് കാരണമാണ് പിഴസംഖ്യ കുറച്ചത്.

സീസണിൽ ഇതേ കാരണത്തിന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്കും പിഴ ചുമത്തിയിരുന്നു. മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ലഖ്‌നൗ 6 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. 150 റൺസ് വിജയലക്ഷ്യം ഇരുപതാം ഓവറിലെ നാലാം പന്തിലാണ് ലഖ്‌നൗ മറികടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :