അനുബന്ധ വാര്‍ത്തകള്‍
- സച്ചിയുടെ ബാഗ് മോഷ്ടിച്ച ആ കള്ളന് നല്ലവനായിരുന്നു!
- രജനീകാന്തിന്റെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം
- സംവിധായകന് സച്ചിയുടെ ആരോഗ്യനില ഗുരുതരമായിതന്നെ തുടരുന്നു
- മലയാള സിനിമയില്‍ വളര്‍ന്നുവരുന്നവരെ മുളയിലേ നുള്ളിയെടുക്കുന്ന സംഘം ഉണ്ടെന്ന നീരജ് മാധവിന്റെ വിവാദ പരാമര്‍ശം: വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക
- സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
അഞ്ചുവര്‍ഷം മുന്‍പ് മമ്മൂട്ടി ഉപേക്ഷിച്ച കഥയുമായി എത്തുമ്പോള്‍ പൃഥ്വിരാജ് ചോദിച്ചു: ഇത് ഞാനല്ലാതെ ആര് ചെയ്യുമെടോ
ഈയിടെ പുറത്തിറങ്ങിയ സച്ചിയുടെ തിരക്കഥയില്‍ സൂപ്പര്‍ഹിറ്റായ സിനിമയാണ് ഡ്രൈവിങ് ലൈസന്‍സ്. ഈ സിനിമയ്ക്കുപിന്നില്‍ വലിയൊരു കഥയുണ്ട്. അഞ്ചുവര്‍ഷം മുമ്പ് പൃഥ്വിരാജിന്റെ വേഷത്തിലേക്ക് മമ്മൂട്ടിയെയാണ് വിളിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടി അത് നിരസിക്കുകയായിരുന്നു. പിന്നീടാണ് സച്ചി പൃഥ്വിരാജിനെ സമീപിക്കുന്നത്. കഥ കേട്ടശേഷം പൃഥ്വിരാജ് ചോദിച്ചു 'ഞാനല്ലാതെ ആരാടോ ഇതു ചെയ്യുക'.
പൃഥ്വിരാജ് തന്നെയാണ് ഈ സിനിമ നിര്‍മിച്ചത്. നായകവേഷം ചെയ്തത് സുരാജ് വെഞ്ഞാറാമൂടാണ്. സിനിമയെകുറിച്ച് ആലോചിച്ച ദിവസം പൃഥ്വി സുരാജിനെ വിളിച്ചു: 'എടോ താന്‍ നായകനായ സിനിമ ഞാന്‍ നിര്‍മിക്കുന്നുണ്ട്. അതില്‍ ഞാനൊരു റോളും ചെയ്യുന്നുണ്ട്.'