അനുബന്ധ വാര്‍ത്തകള്‍
- ഡോൺ ബ്രാഡ്മാന്റെ പിൻഗാമി സച്ചിനല്ല, കോഹ്ലി, ക്രിക്കറ്റര്‍മാര്‍ക്കിടയിലെ അപൂവയിനം: സങ്കക്കാര
- എന്തുകൊണ്ട് സുശാന്തിനെ ധോണിയായി തിരഞ്ഞെടുത്തു; സംവിധായകൻ പറയുന്നു
- മിയാൻദാദിനെ പോലെ കോലിയും ഇതിഹാസമെന്ന് പാക് താരം
- ഏതെല്ലാം താരങ്ങൾക്കെതിരെ പന്തെറിയാനാണ് ആഗ്രഹം: മനസ്സ് തുറന്ന് റബാഡ
- അന്ന് സച്ചിൻ പൊട്ടിത്തെറിച്ചു, ഗാംഗുലിയെ ഭീഷണിപ്പെടുത്തി, സച്ചിൻ നായകനായിരുന്ന കാലത്തെ സംഭവം !
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിൽ ആശുപത്രിയില്ലെന്ന് റിപ്പോർട്ട്. അദ്ദേഹം തൃശൂരിലെ ഒരു ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.നടുവിന് ശസ്‌ത്രകിയക്കായി അദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ശസ്‌ത്രക്രിയക്കിടെ ഹൃദയാഘാതം വന്ന് അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു.
ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്‌തതും എഴുതിയതും സച്ചിയാണ്. പൃഥ്വിരാജ് ചിത്രമായ അനാർക്കലി ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് പൃഥ്വിയെ നായകനാക്കി ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌തു.
രാമലീല, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയതും സച്ചിയാണ്.