ശ്രീനു എസ്|
Last Updated:
വെള്ളി, 19 ജൂണ്‍ 2020 (13:01 IST)
താന്‍ സംവിധാനം ചെയ്യുന്ന ആദ്യസിനിമയായ അനാര്‍ക്കലിയുടെ തിരക്കഥ അടങ്ങിയ ബാഗ് കൊച്ചിയിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത് സച്ചിയെ തളര്‍ത്തി. 2015ലായിരുന്നു സംഭവം. തിരക്കഥയുടെ മറ്റൊരു കോപ്പിയും ഫോട്ടോസ്റ്റാറ്റും എടുത്തിട്ടില്ലായിരുന്നു. രാവുംപകലും ഇരുന്ന് കഷ്ടപ്പെട്ടെഴുതിയത് വ്യര്‍ഥമായല്ലോന്ന് ഓര്‍ത്ത് സച്ചി വിഷാദത്തിലിരിക്കുകയായിരുന്നു. അപ്പോഴാണ് തിരുവനന്തപുരത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വരുന്നത്.
ബാഗ് കിട്ടിയിട്ടുണ്ട്, പക്ഷെ ഇതിനകത്ത് തിരക്കഥയല്ലാതെ മറ്റൊന്നുമില്ല-പൊലീസ് അറിയിച്ചു. തിരക്കഥയല്ലാതെ മറ്റെന്തു നഷ്ടപ്പെട്ടാലും സച്ചിക്കത് പ്രശ്‌നമല്ലായിരുന്നു. കാറില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബാഗ് ബസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടക്ടര്‍ കണ്ടെത്തുകയായിരുന്നു. അങ്ങനെ ബാഗ് പൊലീസില്‍ ഏല്‍പിച്ചു. ബാഗിലുണ്ടായിരുന്ന ആശുപത്രി ചീട്ടില്‍ സച്ചിയുടെ നമ്പര്‍ കണ്ട് പൊലീസ് വിളിക്കുകയായിരുന്നു.