അങ്കണവാടി ടീചർമാർക്കെതിരെ മോശം പരാമർശം: നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

അഭിറാം മനോഹർ| Last Modified വെള്ളി, 19 ജൂണ്‍ 2020 (13:00 IST)
അങ്കണവാടി ടീച്ചർമാർക്കെതിരെ നടത്തിയ വിവാദപരാമർശത്തിൽ നടൻ ശ്രീനിവാസനെതിരെ വനിത കമ്മീഷൻ കേസെടുത്തു.പരാമര്‍ശങ്ങള്‍ സാംസ്‍കാരിക കേരളത്തിന് യോജിക്കാത്തതെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.പരാമർശം പിൻവലിക്കണമെന്നും ഉത്തരവാദിത്തത്തോട് കൂടി ശ്രീനിവാസൻ അഭിപ്രായങ്ങൾ പറയണമെന്നും ആവശ്യപ്പെട്ടു.ശ്രീനിവാസന് എതിരെ അങ്കണവാടി ടീച്ചര്‍മാര്‍ നല്‍കിയ പരാതിയിലാണ് കേസ്.

ജപ്പാനില്‍ സൈക്കോളജിയും സൈക്യാട്രിയും കഴിഞ്ഞ അധ്യാപകരാണ് പ്ലേ സ്കൂളിലും കിന്‍റര്‍ ഗാര്‍ഡനിലും പഠിപ്പിക്കുന്നത്. എന്നാലിവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അതിനാൽ അവരുടെ നിലവാരം മാത്രമെ കുട്ടികൾക്കും കാണുകയുള്ളു എന്നതായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന.സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരെ ശ്രീനിവാസന്‍ മോശം പരാമർശം നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :