ബ്രഹ്മാണ്ഡ ചിത്രമായി രൺബീർ- സായ് പല്ലവി ചിത്രം രാമായണ ഉടൻ, ട്രെയ്‌ലർ ജൂലൈ 24ന്
ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരി ഒരിക്കുന്ന രാമായണയുടെ ട്രെയ്ലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. 'പ്രഥം സങ്കല്‍പ്' എന്ന് പേരിട്ട ചടങ്ങില്‍ സിനിമയുടെ ട്രെയ്ലറിന്റെ പ്രത്യേക പ്രിവ്യൂവും നടന്നു. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഒന്നിച്ചെത്തിയിരുന്നു.
സംവിധായകന്‍ നിതേഷ് തിവാരി, നിര്‍മാതാവ് നമിത് മല്‍ഹോത്ര എന്നിവര്‍ക്കൊപ്പം സിനിമയിലെ പ്രധാന താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം സിനിമയിലെ താരങ്ങളായ രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, ശോഭന, സണ്ണി ഡിയോള്‍,രാകുല്‍ പ്രീത്, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങി വമ്പന്‍ താരനിര പങ്കെടുത്തു. ചിത്രത്തില്‍ രാവണനായി എത്തുന്ന യാാഷ് പ്രത്യേക എന്‍ട്രിയാണ് നടത്തിയത്.
Hum rahe ya na rahe..
— Yash (@sharma_yas33244) July 20, 2026
Shri Ram sada rahenge..
Just 4 days to witness the PROUDEST and BEST movie trailer ! #Ramayana Trailer in 4 days????
Jai Shree Ram pic.twitter.com/AprsMtDskp
നാലായിരം കോടിയോളം രൂപ ചെലവിട്ട് നിര്‍മിക്കുന്ന രാമായണ 2 ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വല്‍ എഫക്ടുകളും വന്‍ താരനിരയും സിനിമയിലുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഹാന്‍ സിമ്മറാണ് രാമായണയുടെ സംഗീതം നിര്‍വഹിക്കുന്നത്. ജൂലൈ 23ന് അമേരിക്കയില്‍ വെച്ചാകും സിനിമയുടെ പ്രത്യേക ഫസ്റ്റ് ലുക്ക് പ്രസന്റേഷന്‍ നടക്കുക. ജൂലൈ 24ന് സിനിമയുടെ ട്രെയ്ലര്‍ റിലീസ് ചെയ്യും. 4 മിനിറ്റോളം ദൈര്‍ഘ്യം ട്രെയ്ലറിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.