സീക്വലുകൾ ചെയ്യാൻ എനിക്കിഷ്ടമല്ല, എന്നിട്ടും ജയ്ലർ 2 ചെയ്തു, കാരണമുണ്ടെന്ന് രജനീകാന്ത്
കാര്ത്തിക് സുബ്ബരാജിന് പേട്ടയിലെ വിജയ് സേതുപതിയുടെ കഥാപാത്രം ഡെവലപ്പ് ചെയ്ത് പേട്ട 2 ചെയ്യാന് താല്പര്യമുണ്ടായിരുന്നു.
സിനിമകളുടെ രണ്ടാം ഭാഗങ്ങള് ചെയ്യുന്നതില് തനിക്ക് പൊതുവെ താല്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് സൂപ്പര് താരം രജനീകാന്ത്. ജയിലര് 2 സിനിമയുടെ റിലീസിന് മുന്പായി സംഘടിപ്പിച്ച ജയിലര് 2 സൂപ്പര് ഷോ എന്ന പ്രീ റിലീസ് പരിപാടിയില് സംസാരിക്കുകയായിരുന്നു താരം. താന് മുന്പ് ബാഷ, പേട്ട തുടങ്ങിയ സിനിമകളുടെ രണ്ടാം ഭാഗങ്ങള് നിരസിച്ചതാണെന്നും ഒന്നാം ഭാഗത്തില് ചെയ്ത കാര്യങ്ങളില് അല്പം മാറ്റങ്ങള് വരുത്തി സ്വീകലുകള് നിര്മിക്കുന്ന നിലവിലെ രീതിയോട് യോജിപ്പില്ലെന്നും രജനീകാന്ത് പറഞ്ഞു.
കാര്ത്തിക് സുബ്ബരാജിന് പേട്ടയിലെ വിജയ് സേതുപതിയുടെ കഥാപാത്രം ഡെവലപ്പ് ചെയ്ത് പേട്ട 2 ചെയ്യാന് താല്പര്യമുണ്ടായിരുന്നു. എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജങ്ങളിലൊന്നായ ബാഷയുടെ രണ്ടാം ഭാഗത്തിനായുള്ള ചര്ച്ചകളും നടന്നിരുന്നെന്നും എന്നാല് സീക്വലുകള് ചെയ്യാന് താല്പര്യമില്ലാത്തതിനാല് ഈ 2 പ്രൊജക്റ്റുകളും ഒഴിവാക്കുകയായിരുന്നുവെന്നും എന്നാല് ജയിലര് 2 ചെയ്യാന് പ്രത്യേക കാരണമുണ്ടെന്നും രജനീകാന്ത് കൂട്ടിച്ചേര്ത്തു.
ജയിലര് ഒടിടിയില് റിലീസ് ചെയ്തതിന് ശേഷം ഞാന് സിനിമ വീണ്ടും കണ്ടു. വര്മന് എന്ന കഥാപാത്രം അവസാനിച്ചെങ്കിലും അവന് പിന്നില് വലിയ ശൃംഖലയുണ്ടെന്നും അതിനാല് അവര് മുത്തുവേല് പാണ്ഡ്യനെ തീര്ക്കുമെന്നും പറയുന്നുണ്ട്. അതിനാല് ആ കഥ രണ്ടാം ഭാഗത്തിന് അനുയോജ്യമായിരുന്നു. രജനീകാന്ത് പറഞ്ഞു.
