1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Om vs Jailer 2 clash

രജനി vs ധനുഷ്, മമ്മൂട്ടി vs മോഹൻലാൽ; വരുന്നു തമിഴ് യുദ്ധം !

Mammootty
ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഓം', രജനികാന്തും മോഹൻലാലും ഒന്നിക്കുന്ന 'ജയിലർ 2' എന്നീ സിനിമകൾ ഒരേസമയത്ത് തിയറ്ററുകളിലെത്താൻ സാധ്യത. രണ്ട് സിനിമകളും ഒക്ടോബറിൽ ആയിരിക്കും റിലീസെന്നാണ് കോളിവുഡുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 
 
ഓം 
 
അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന 'ഓം' സ്വർണ്ണക്കടത്തിന്റെ കഥയാണ് പറയുന്നത്. ധനുഷും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം. സായ് പല്ലവിയാണ് നായിക. സായ് അഭയങ്കർ ആണ് സംഗീതം. ഒക്ടോബർ 16 നായിരിക്കും ചിത്രത്തിന്റെ റിലീസ്. 
 
ജയിലർ 2 
 
വൻ വിജയമായ ജയിലറിന്റെ രണ്ടാം ഭാഗമായ 'ജയിലർ 2' ഒക്ടോബർ 15 ന് തിയറ്ററുകളിലെത്തും. സുപ്രധാന കാമിയോ റോളിലാണ് മോഹൻലാൽ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ ആണ് സംവിധാനം. സംഗീതം അനിരുദ്ധ്. 
 
ഓം നീട്ടിയേക്കും 
 
രജനി ചിത്രത്തിനൊപ്പം ക്ലാഷ് വയ്ക്കാൻ ധനുഷ് ആഗ്രഹിക്കുന്നില്ലെന്നാണ് വിവരം. അതിനാൽ ജയിലറിന് ശേഷമുള്ള ആഴ്ചയിലേക്ക് ഓം മാറ്റാൻ സാധ്യതയുണ്ട്. ഒക്ടോബർ അവസാന വാരത്തിലേക്ക് റിലീസ് നീട്ടിയേക്കാമെന്നും റിപ്പോർട്ടുണ്ട്. 
അടുത്ത ലേഖനം
ധനുഷിന്റെ ഗോഡ്ഫാദറായി മമ്മൂട്ടി; മെഗാസ്റ്റാറിന് ട്രിബ്യൂട്ടുമായി 'ഓം' ടീം